കേരളത്തിന്റെ ആരോഗ്യരംഗം താറുമാറായ അവസ്ഥയിൽ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  1. Home
  2. Latest

കേരളത്തിന്റെ ആരോഗ്യരംഗം താറുമാറായ അവസ്ഥയിൽ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

d


കേരളത്തിന്റെ ആരോഗ്യരംഗം താറുമാറായ അവസ്ഥയിലാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് കേരള ഗവ. നഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നഴ്സുമാർക്ക് ഏകീകൃത ശമ്പള വ്യവസ്ഥ ഉറപ്പുവരുത്തി കൊണ്ട് അവരെ അംഗീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.സന്തോഷ്, എസ്.എം.അനസ്
കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, പി.എ.സലീം, കെപിസിസി സെക്രട്ടറി പി.എസ്.രഘുറാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് രമേശ് നടരാജൻ, എൻജിഒഎ സംസ്ഥാന ട്രഷറർ വി.പി.ബോബിൻ, സെറ്റോ ജില്ലാ ചെയർമാൻ രഞ്ജി കെ. മാത്യു, എൻജിഒഎ ജില്ലാ പ്രസിഡന്റ് സതീശ് എം. ജോർജ്, മോഹന ചന്ദ്രൻ, എൽ.ആശ, ടി.എസ്.ബിന്ദു എന്നിവർ സംസാരിച്ചു. കെജിഎൻയു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനസ് എസ്.എം.സ്വാഗതവും പി.എസ്.ബിന്ദു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് – കെ.എസ്.സന്തോഷ്.
വൈസ് പ്രസിഡന്റുമാർ – എൽ.ആശ, ടി.എസ്.ബിന്ദു, ജോസ്മി ജോർജ്.
ജനറൽ സെക്രട്ടറി – എസ്.എം.അനസ്.
സംസ്ഥാന സെക്രട്ടറിമാർ – എം.എ.റെയ്ച്ചൽ, ജി.ജി.രതികല ഗിരീഷ്
സംസ്ഥാന ട്രഷറർ – ഇ.ജി.ഷീബ
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ – ജെഫിൻ തങ്കച്ചൻ, ആശ എസ്. സജിത്ത്, അനുപോൾ, നിഷ, വിപിൻ ചാണ്ടി, എം.കെ.സ്മിത, സിന്ധു ഡേവിസ്, അനീഷ് ബാബു, ഷൈനി.