ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം; പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

  1. Home
  2. Latest

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം; പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

face cream


 

മുഖകാന്തി ഓഫര്‍ ചെയ്തുള്ള ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം കണ്ടെത്തിയെന്ന പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരാതിക്കാരിയെ സന്ദര്‍ശിക്കും. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയില്‍ നിന്നും ചികിത്സ രേഖകള്‍ തേടി.

കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഫേസ് ക്രീമിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണനം തടയാന്‍ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കി. ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ രൂപീകരിച്ചേക്കും. വ്യാജ ഓണ്‍ലൈന്‍ വിപണനം തടയാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ചെയ്ത വ്‌ളോഗേഴ്‌സിന് എതിരേയും നടപടിയുണ്ടാകും. എല്ലാ ജില്ലകളിലും ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധന നടത്തും.