കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനത്തിലും ചേരിതിരിവ്
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേഭാരതം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്. വന്ദേമാതരം ചൊല്ലുമെന്ന് മേയറെ അറിയിച്ചിരുന്നെന്ന് ബിജെപി കൗൺസിലർമാർ പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറയുന്നത്.
