നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

  1. Home
  2. Latest

നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

s


നന്ദഗോവിന്ദം ഭജന്‍സ് ക്ഷേത്രത്തില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്ത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്നും ചിക്കന്‍ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ വിമര്‍ശനം.ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. Any How ആശംസകള്‍. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്നും ശശികല കുറിച്ചു.ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് പാടിയത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദഗോവിന്ദം ഭജന്‍സിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി.