കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആർ മീര

  1. Home
  2. Latest

കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആർ മീര

k-r-meera


കലാച്ചി- സിൻ കോപ്പി അടി വിവാദത്തിൽ പ്രതികരണവുമായി കെ ആർ മീര. കലാച്ചി നോവൽ കോപ്പി അടി ആണെന്ന വിവാദം മീര തള്ളി. 2020 മുതൽ നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022 ൽ ഇറങ്ങിയ സിന്നിന്റെ കോപ്പി അടി ആകുമെന്നാണ് കെ ആർ മീര ചോദിക്കുന്നത്. സിന്നിന്റെ എഴുത്തുകാരി ഹരിത 2026 ൽ നോവൽ വായിച്ചു ആത്മഹർഷം പൂണ്ടുവെന്നും മീര പ്രതികരിക്കുന്നത്. സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആർ മീര ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 2026ൽ തന്നെ ഹരിത സാവിത്രി വിളിച്ച് അഭിനന്ദിച്ചെന്നും മീര കൂട്ടിച്ചേർക്കുന്നു. തന്റെ 'സിൻ' എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് കെ ആർ മീരയുടെ പ്രതികരണം