കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി, സ്ഥിരീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

  1. Home
  2. Latest

കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥി, സ്ഥിരീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

s


കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

മുന്‍ എംഎൽഎ സ്ഥാനാര്‍ഥിയാക്കി തിരുവനന്തപുരം കോര്‍പറേഷനിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുന്പെയാണ് കോണ്‍ഗ്രസ് . രണ്ടു തവണയായുള്ള ദയനീയ തോൽവി അവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി . ഇടതു ഭരണ സമിതിയെ വിമര്‍ശിച്ചാണ് പ്രചാരണമാണെങ്കിലും ഉന്നം ബിജെപിയുടെ കടന്നു കയറ്റം തടയലാണ് . മേയര്‍ സ്ഥാനാര്‍ഥി കെഎസ് ശബരീനാഥൻ തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി വ്യക്തത വരുത്തി

ആദ്യഘത്തിൽ 48 സ്ഥാനാാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് . മുന്നണി ചര്‍ച്ച പൂര്‍ത്തിയാക്കി മുഴുവൻ സീറ്റിലും ഉടൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. എൽഡിഎഫും ബിജെപിയും രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ തലസ്ഥാനത്തെ മത്സര ചിത്രം വ്യക്തമാകും.2020 ൽ മുന്നണിയിലിലുണ്ടായിരുന്ന ഘടകക്ഷികള്‍ക്ക് കഴിഞ്ഞ തവണത്തെ അത്ര സീറ്റാണ് സിപിഎം വാഗ്ദാനം .