തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് പി രാജീവ്

  1. Home
  2. Latest

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് പി രാജീവ്

  p rajeev


നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. പ്രചാരണത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും പി രാജീവ് പറഞ്ഞു.മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ തുറന്നുപറച്ചില്‍. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാര്‍ട്ടി കരുതിയത്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളില്‍ മാത്രം വിശ്രമിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

ഇന്നലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. അതിന് പുതിയ സമരമുറകള്‍ ആവശ്യമാണ്. ഇന്നിനെ മനസ്സിലാക്കണം. അതിന് പറ്റുന്ന രൂപങ്ങള്‍ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാര്‍ട്ടിയായി മാറണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ കഴിയൂവെന്നും രാജീവ് പറഞ്ഞു.