തിരുവനന്തപുരത്ത് എൽഡിഎഫിന് വോട്ട് കൂടി, ബിജെപിക്ക് കുറഞ്ഞെന്ന് ജോണ്‍ ബ്രിട്ടാസ്
തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തോൽവി സംബന്ധിച്ച് അവലോകനത്തിലാണ് എൽഡിഎഫ് നേതാക്കൾ. തോൽവി അംഗീകരിച്ച് തിരുത്തി മുന്നോട്ടുപോകുമെന്ന് ചില നേതാക്കൾ പ്രതികരിച്ചപ്പോൾ സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് പറയുന്നത് തിരുവനന്തപുരത്ത് എൽഡിഎഫിന്‍റെ വോട്ട് കൂടി എന്നാണ്. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താണ് ബ്രിട്ടാസ് ഈ കണക്ക് മുന്നോട്ടുവയ്ക്കുന്നത്.
എൽഡിഎഫിന് വോട്ട് കൂടി, യുഡിഎഫിനും ബിജെപിക്കും വോട്ട് കുറഞ്ഞെന്ന് ബ്രിട്ടാസ്
അതെ, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ പ്രകടനത്തെ സിഡബ്ല്യുസി അംഗം ശശി തരൂർ 'ബിജെപിയുടെ ചരിത്രപരമായ പ്രകടനം' എന്ന് വിശേഷിപ്പിച്ചതിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്?
ലോക്സഭ 2024 ബിജെപി
2,13,214 വോട്ടുകൾ
തദ്ദേശ തെരഞ്ഞെടുപ്പ് 2025
1,65,891 വോട്ടുകൾ (കുറഞ്ഞു!)
ലോക്സഭ 2024 യുഡിഎഫ്
1,84,727 വോട്ടുകൾ
തദ്ദേശ തെരഞ്ഞെടുപ്പ്
1,25,984 വോട്ടുകൾ (കുറഞ്ഞു!)
ലോക്സഭ 2024 ഇടത്
1,29,048 വോട്ടുകൾ
തദ്ദേശ തെരഞ്ഞെടുപ്പ്
1,67,522 വോട്ടുകൾ (കൂടി!)
