ഫ്ലാറ്റിനുള്ളിൽ പുലിയുടെ ആക്രമണം; 6 പേർക്ക് പരിക്കേറ്റു

  1. Home
  2. Latest

ഫ്ലാറ്റിനുള്ളിൽ പുലിയുടെ ആക്രമണം; 6 പേർക്ക് പരിക്കേറ്റു

s


മുംബൈക്കടുത്ത് ഭയന്തറിൽ ഫ്ലാറ്റിൻ ഉള്ളിനുള്ളിൽ പുള്ളിപ്പുലിയുടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. ഇന്ന് രാവിലെയോടെയാണ് പുലി ഫ്ലാറ്റിനുള്ളിൽ കയറിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു. പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.