കത്ത് ചോർച്ച വിവാദം: ഷർഷാദിന് വക്കീൽ നോട്ടീസയച്ച് എം വി ഗോവിന്ദൻ
കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്.
