മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ്, എംഎൻഎസ് അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റു

  1. Home
  2. Latest

മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ്, എംഎൻഎസ് അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റു

image


മിലിട്ടറി നഴ്സിംഗ് സർവീസിന്റെ (MNS) പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. 2026 ജൂൺ 1 മുതലാണ് അവർ ഔദ്യോഗികമായി പുതിയ പദവി ഏറ്റെടുത്തത്.മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആയിരുന്ന മേജർ ജനറൽ ലിസ്സമ്മ പി. വി. മെയ് 31ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനം. പത്തനംതിട്ട ജില്ലയിലെ വി. കോട്ടയം സ്വദേശിയായ റേച്ചൽ തോമസ്, 1988 ജൂൺ 1നാണ് മിലിട്ടറി നഴ്സിംഗ് സർവീസിൽ ചേർന്നത്.ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ സായുധ സേനാ മെഡിക്കൽ സർവീസിന് കീഴിലുള്ള വിവിധ മിലിട്ടറി ആശുപത്രികളിൽ നിരവധി ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സൈനിക ആശുപത്രികൾക്ക് പുറമെ, നോർത്തേൺ, ഈസ്റ്റേൺ കമാൻഡുകൾക്ക് കീഴിലുള്ള അതിർത്തി മേഖലകളിലെ ആശുപത്രികളിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്