മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനിൽ മേനോന്റെ ദൗത്യം രാത്രി 8.17ന്

  1. Home
  2. Latest

മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനിൽ മേനോന്റെ ദൗത്യം രാത്രി 8.17ന്

s


 

മലയാളിക്ക് ഇന്ന് അഭിമാന ദിനം. മലയാളിയായ അനിൽ മേനോൻ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇന്നാണ് ദൗത്യം. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ. ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ് അങ്ങനെ താൻ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഏറ്റവും മികച്ചത് ആക്കിയ അനിൽ മേനോന് ഈ ദൗത്യവും വിജയകരമാക്കാൻ കഴിയട്ടെ. ബഹിരാകാശ യാത്രകളിൽ നേരിടുന്ന മെഡിക്കൽ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏറെ നിർണായകമാണ് ഈ യാത്ര. അനിൽ മേനോൻ കൂടി ഭാഗമാകുന്ന സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലെ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം രാതി 8.17ന് നടക്കും. 8 മാസം നീണ്ട് നിൽക്കുന്നതാണ് മൂവർ സംഘത്തിന്റെ യാത്ര. അടുത്ത വർഷം ഏപ്രിലിൽ ആണ് മടക്കം. പ്യോട്ടർ ഡുബ്രോവ്, അന്ന കികി എന്നിവരാണ് മറ്റ് യാത്രികർ. കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നാണ് യാത്ര തിരിക്കുന്നത്. ബഹിരാകാശ യാത്രക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ദൗത്യത്തിന് തയ്യാറെന്ന് അനിൽമേനോൻ ഇൻസ്റ്റയിൽ കുറിച്ചു. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കൾക്കും നന്ദിയെന്നും ഇൻസ്റ്റഗ്രാം പോസ്റ്റ്. നാസയുടെ സൊയൂസ് MS 29ന്‍റെ വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം രാത്രി 8.17ന്. ബഹിരാകാശ യാത്രക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ദൗത്യത്തിന് തയ്യാറെന്ന കുറിപ്പുമായി ഡോ. അനിൽ മേനോൻ. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കൾക്കും നന്ദിയെന്നും പോസ്റ്റിൽ പറയുന്നു.