സമുദ്രാതിർത്തി ലംഘനം; മലയാളി ഉൾപ്പെടെ 11 മത്സ്യതൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിൽ

  1. Home
  2. Latest

സമുദ്രാതിർത്തി ലംഘനം; മലയാളി ഉൾപ്പെടെ 11 മത്സ്യതൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിൽ

image


സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ പതിനൊന്ന് മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള തൊഴിലാളികളെയാണ് പിടികൂടിയത്.

രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുൻപാണ് സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇന്നലെ വൈകീട്ട് അതിർത്തി കടന്ന ഇവരെ ലങ്കൻനാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മത്സ്യതൊഴിലാളികളുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ അധികൃതർ കുടുംബാംഗങ്ങളെ സമീപിക്കുകയായിരുന്നു. ഇവരുടെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.