മെസി വിവാദം; ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ്

  1. Home
  2. Latest

മെസി വിവാദം; ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ്

pinarayi


 

മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.