മെസ്സിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടിയെ രൂപീകരിച്ചു

  1. Home
  2. Latest

മെസ്സിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടിയെ രൂപീകരിച്ചു

lionel messi


 

അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.

അതേസമയം, തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് നിയമോപദേശം നൽകി. മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.