മെസി തട്ടിപ്പ്; വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ

  1. Home
  2. Latest

മെസി തട്ടിപ്പ്; വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ

v abdurahiman


 

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ. ഗവർണർക്ക് റിപ്പോർട്ട് നൽകും. മുൻ മന്ത്രിയാണെന്നതിനാലാണ് ഗവർണറുടെ അനുമതി തേടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുമുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കൈമാറിയിട്ടുണ്ട്. വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

മതിയായ ടെൻഡർ നടപടികളോ സുതാര്യതയോ പാലിക്കാതെയാണ് 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'യെ ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന വൻകിട പരിപാടിയുടെ ഔദ്യോഗിക സ്പോൺസറായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗവൺമെന്റിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ സ്പോൺസറെ നിശ്ചയിച്ചതിലും, സ്വകാര്യ വ്യക്തിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഏർപ്പെടാൻ അനുമതി നൽകിയതിലും മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.