മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി

  1. Home
  2. Latest

മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി

anto augustine


 

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ ആൻ്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി. കേന്ദ്രഏജൻസികള്‍ക്ക് എസ്ഐടി ഉടൻ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റെയ്ഡിൽ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോർട്ടാണ് നൽകുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. കറൻസികളും ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.