ഖനന നിയമഭേദഗതി: എതിർപ്പുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ; സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

  1. Home
  2. Latest

ഖനന നിയമഭേദഗതി: എതിർപ്പുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ; സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

   supreme court


 

വിവാദ ഖനന നിയമഭേദഗതിക്കെതിരെ കോൺഗ്രസ് ഭരിക്കുന്ന കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചേക്കും. ജാർഖണ്ഡ് അടക്കം മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളും നിയമഭേദഗതിക്കെതിരെ രംഗത്തുണ്ട്. ഭേദഗതിക്കെതിരെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനു കത്തയച്ചിരുന്നു. ധാതുസമ്പത്തുള്ള സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങൾ കവരുകയാണു ഭേദഗതിയുടെ ലക്ഷ്യമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഇപ്പോഴത്തെ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയോടും ഭേദഗതിക്കെതിരെ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും ഖനന ഭേദഗതിനിയമം ചർച്ചയായതായാണു വിവരം.