മന്ത്രി ജി.ആർ.അനിലിന്റെ ഭാര്യ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും; ലതാദേവി സ്ഥാനാർഥിയാകുന്നത് ചടയമംഗലത്ത്

  1. Home
  2. Latest

മന്ത്രി ജി.ആർ.അനിലിന്റെ ഭാര്യ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും; ലതാദേവി സ്ഥാനാർഥിയാകുന്നത് ചടയമംഗലത്ത്

s


ചടയമംഗലം മുൻ എംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി. ചടയമംഗലം ‌ഡിവിഷനിൽ നിന്നാകും സിപിഐ സ്ഥാനാർഥിയായി ലതാദേവി മത്സരിക്കുക. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ലതാദേവിയാണ് വഹിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതയ്ക്കാണ്. ലതാദേവി വിജയിക്കുകയും ഭരണം എൽഡിഎഫിനു ലഭിക്കുകയും ചെയ്താൽ ലതാദേവി ആദ്യ രണ്ടര വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് വിവരം.