വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ

  1. Home
  2. Latest

വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ

k muraleedharan  


 

വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അം​ഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാദമുള്ള ആൾക്കാരുടെ പരിപാടി ആണെങ്കിൽ പങ്കെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞാൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി എടുക്കേണ്ടിവരും.നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞു നിർത്തി അധിക്ഷേപിക്കുന്നത് ശരിയല്ല. ആ പ്രവൃത്തി ഒരു സംസ്കാരത്തിനും ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.

സിപിഎം-സിപിഐ തർക്കത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. സിപിഎം-സിപിഐ തർക്കം അവർ തീർക്കട്ടെ. ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ല. അച്യുതമേനോന്റെ ഭരണം തങ്ങൾ അംഗീകരിച്ചതാണ്. അന്ന് കെ കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരുന്നു. പി കെ വി സർക്കാരിനെയും കോൺഗ്രസ് സർക്കാരിന്റെ കൂട്ടത്തിലാണ് തങ്ങൾ പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.