മന്ത്രി വീണ ജോര്‍ജ് ഐസിയുവിൽ

  1. Home
  2. Latest

മന്ത്രി വീണ ജോര്‍ജ് ഐസിയുവിൽ

s


കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കൾ അറിയിക്കുന്നത്.കഴുത്തിന് ഗുരുതര പരിക്കുണ്ട്. എക്സറേ ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ആശുപത്രി അധികൃതര്‍ തീരുമാനിക്കുമെന്നും ജില്ലാ സിപിഎം നേതാക്കൾ അറിയിക്കുന്നു. മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാൻ പറ്റാത്ത അവസ്ഥയിലാണ് മന്ത്രി. ഇരു സൈഡിലേക്കും കഴുത്ത് ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. മറ്റ് പരിശോധനകൾക്ക് ശേഷം ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതര്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.