കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും എം കെ സ്റ്റാലിൻ

  1. Home
  2. Latest

കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും എം കെ സ്റ്റാലിൻ

mk stalin


കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ ആദ്യ പ്രതികരണം. ഡിഎംകെ സഖ്യത്തിൽ ജയിച്ചിട്ടും നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയിരുന്നില്ല. മാത്രമല്ല ടിവികെയെ പിന്തുണയ്ക്കാം എന്ന കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെ അതേ ദിവസം ഡിഎംകെ ഇന്ത്യ സഖ്യം വിടുകയും ചെയ്തു. എന്നാൽ മറ്റുള്ളവർ തന്നെ കാണാൻ എത്തി. ടിവികെയ്ക്ക് പിന്തുണ നൽകുമ്പോഴും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് പറഞ്ഞവർക്ക് നന്ദി. പല സാധ്യതകളും മുന്നിൽ വന്നെന്നും എന്നാൽ പാർട്ടി മികച്ച തീരുമാനം എടുത്തു എന്നും സ്റ്റാലിൻ പറഞ്ഞു.