മാസപ്പടി കേസ്; ഇഡിയുടെ കത്ത് തള്ളിക്കളയാൻ ആവില്ല, പ്രാഥമിക അന്വേഷണം നടത്തിയിട്ടേ FIR ഇടാൻ പറ്റൂവെന്നും ചെന്നിത്തല
മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ട്. ഉത്തരവ് ഉടൻ ഇറങ്ങും. മറ്റു കാര്യങ്ങൾ DGP തീരുമാനിക്കും.
ഏത് രീതിയിലുള്ള അന്വേഷണം എന്ന് ഡിജിപി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി നടത്തി ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തില്‍ തീരുമാനമെടുത്തത്. അന്വേഷണ ചുമതല ഡിജിപിക്ക് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡിയുടെ കത്ത് തള്ളിക്കളയാൻ ആവില്ല. മണ്ഡൽ കേസിൽ സുപ്രീം കോടതി വിധിയുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയിട്ടേ FIR ഇടാൻ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി.
