ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് യുവാവ് നാടുവിട്ട സംഭവത്തിൽ കൂ‌ടുതൽ വിവരങ്ങൾ പുറത്ത്

  1. Home
  2. Latest

ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് യുവാവ് നാടുവിട്ട സംഭവത്തിൽ കൂ‌ടുതൽ വിവരങ്ങൾ പുറത്ത്

s


ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് യുവാവ് നാടുവിട്ട സംഭവത്തിൽ കൂ‌ടുതൽ വിവരങ്ങൾ പുറത്ത്. എംപോക്കറ്റ് എന്ന ലോൺ ആപ്പിൽ നിന്നാണ് വിഷ്ണു ലോൺ എടുത്തത്. 22000 രൂപ ആപ്പിൽ തിരിച്ചടച്ചു. ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ് വ്യക്തിമാക്കി. വിഷ്ണുവിൻ്റെ ഫോൺ നഷ്ടപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ല. മോർഫ് ചെയ്ത സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിക്കും. ലോൺ എടുത്ത പണത്തിൽ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇത് നൽകാനാകാതെ വന്നതോടെയാണ് നാടുവിട്ടത്. ബ്ലേഡ്മാഫിയ സംഘത്തിൻ്റെ ഭീഷണിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.