എംപിമാർ നാളെ ദില്ലിയിലേക്ക്; നീക്കം എഫ്സിആർഎയിൽ സിബിസിഐ ഇടപെടൽ ആവശ്യപ്പെട്ടതോടെ

  1. Home
  2. Latest

എംപിമാർ നാളെ ദില്ലിയിലേക്ക്; നീക്കം എഫ്സിആർഎയിൽ സിബിസിഐ ഇടപെടൽ ആവശ്യപ്പെട്ടതോടെ

Parliament


എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക്. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക.

സർക്കാരിന് പ്രശ്നമുണ്ടാകില്ല, പക്ഷെ പൊതുജനങ്ങൾക്ക് പ്രശ്നമുണ്ടെന്നാണ് ഫാദർ മാത്യു കോയിക്കൽ ചൂണ്ടിക്കാട്ടിയത്. എംപിമാർ ഡൽഹിയിൽ എത്തണമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾക്കുള്ള വിഷയങ്ങളിൽ ഇടപെടാൻ അല്ലെങ്കിൽ എംപിമാർ എന്തിനാണെന്നും ചോദ്യമുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിൽ എത്തണം. 2 ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ വിളിച്ചു. ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെന്നു ഫാദർ മാത്യു പറഞ്ഞു. ഇത് പ്രശ്നകരമായ ബില്ലാണ്. ജോർജ് കുര്യൻ പറഞ്ഞതിനെ പറ്റി അറിയില്ല. ജോർജ് കുര്യൻ മനസ്സിലാക്കേണ്ടത് ഇത് സഭയുടെ മാത്രം വിഷയമല്ല. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്.