മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്ന ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്നു രാവിലെ 10 മണിയോടെ മുരാരി ബാബു ഹാജരായത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ.ഡി സമൻസ് നൽകിയിരുന്നു.മുരാരി ബാബുവിന് പിന്നാലെ സ്വർണക്കൊള്ള കേസിൽ ജാമ്യം നേടി പുറത്തു വന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ തുടങ്ങിയവരേയും ഇ.ഡി ചോദ്യം ചെയ്തേക്കും. ഇവർക്കും ഇ.ഡി സമൻസ് നൽകിയതായാണ് വിവരം.
