മുട്ടിൽ മരമുറിക്കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ

  1. Home
  2. Latest

മുട്ടിൽ മരമുറിക്കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ

Muttil tree felling case


 

മുട്ടിൽ മരമുറിക്കേസിൽ നാളെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയതിന് പിന്നാലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. പ്രതി റോജി അഗസ്റ്റിനാണ് ഹർജി നൽകിയത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം. പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകി.

മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കോടതിയിൽ നടക്കുന്ന കേസിന്റെ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ കുറ്റപത്രം വായിച്ച് കേൾക്കിപ്പിക്കാൻ പ്രതികളോട് 20 ന് കോടതിയിൽ ഹാജരാവാൻ നിർദേശമുണ്ട്. ഇതിനിടയിലാണ് പുതിയ ഹർജി.