എകെജി സെന്ററിലെ ആളെ കുറിച്ചുള്ള പരാമര്‍ശത്തിൽ വിഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാര്‍
പേര് പറയാതെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിൽ വീഡിയോ പങ്കുവച്ച് മറുപടിയുമായി മുൻ മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാര്‍. പേടിച്ച് പോയെന്ന് പറഞ്ഞേക്ക് എന്ന് കുറിപ്പിനൊപ്പമാണ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളന വീഡിയോ നികേഷ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്. 'എകെജി സെന്ററിലിരുന്ന് ചുമതലപ്പെടുത്തിയ ആളുടെ നേതതൃത്വത്തിൽ, എല്ലാ ദിവസവും എനിക്കെതിരെ പത്ത് കാര്‍ഡ് ഇറക്കും. എല്ലാം കഴിയുമ്പോ, അയാളോട് പറഞ്ഞേക്ക് അയാൾക്കെതിരെ ഒരു കാര്‍ഡ് വരുന്നുണ്ട് ഒറിജിനൽ' എന്നായിരുന്നു വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്.
