എൻസിഇആർടി പാഠപുസ്തക വിവാദം: കേന്ദ്രം ഖേദം പ്രകടിപ്പിച്ചു

  1. Home
  2. Latest

എൻസിഇആർടി പാഠപുസ്തക വിവാദം: കേന്ദ്രം ഖേദം പ്രകടിപ്പിച്ചു

   supreme court


സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടലിന് പിന്നാലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദത്തിൽ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഗാധമായ ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടന്ന സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.എട്ടാം ക്ലാസിലെ എൻസിഇആർടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്ന അധ്യായം ഉൾപ്പെടുത്തിയത് കോടതിയെ അവഹേളിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

വിവാദ അധ്യായം ഉൾപ്പെട്ട പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളും അച്ചടിച്ച കോപ്പികളും എത്രയും വേഗം പിടിച്ചെടുക്കാൻ കോടതി നിർദ്ദേശിച്ചു.