ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണം നടത്താൻ നിർദേശം
ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്.
കോട്ടയം സ്വദേശിനികളായ അഞ്ചു വിനീഷ് ദമ്പതികളുടെ മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം ആണ് സൂചി ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തത്. പ്രസവ സമയത്ത് കോട്ടയം മെഡിക്കൽ കോളജിൽ നിന്നും സൂചി ശരീരത്തിൽ കയറിയത് ആകാമെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. ഇതേ തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് അധ്യക്ഷനായ അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തലിലാണ് ചികിത്സ പിഴവ് ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്.
