നീറ്റ് പരീക്ഷാർഥിയുടെ ആത്മഹത്യ സർക്കാരിന്റെ പരാജയം; ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് അഭിജീത് ദീപ്‌കെ

  1. Home
  2. Latest

നീറ്റ് പരീക്ഷാർഥിയുടെ ആത്മഹത്യ സർക്കാരിന്റെ പരാജയം; ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് അഭിജീത് ദീപ്‌കെ

neet


 

കഴിഞ്ഞമാസം നാഗ്പുരിൽ ആത്മഹത്യചെയ്ത നീറ്റ് പരീക്ഷാർഥി ആകാൻക്ഷ ചതുർവേദിയുടെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്‌കെ. സർക്കാരിന്റെ പരാജയമാണ് ആത്മഹത്യക്കു കാരണമെന്ന് സംവിധാൻ സ്ക്വയറിൽ സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തിൽ ദിപ്‌കെ പറഞ്ഞു.

മേയിൽനടന്ന പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആകാൻക്ഷ മരിച്ചത്. അവരുടെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തയ്യാറായില്ല. മുഖ്യമന്ത്രി ഫോൺ വിളിക്കുകപോലും ചെയ്യാതിരുന്നത് ലജ്ജാകരമാണ് -ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തിനുമുൻപ് നാഗ്പുരിലെ പാണ്ഡ്രബോദി പ്രദേശത്തെ ആകാൻക്ഷയുടെ വീട്ടിൽ ദീപ്‌കെ എത്തുകയും മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.