നേപ്പാൾ പ്രളയം; നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം, നിർദ്ദേശവുമായി നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 165 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാൾ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാവിലെ 6.30 മുതൽ ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനം ആരംഭിച്ചതായി നേപ്പാൾ പ്രധാനമന്ത്രി. അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നത് പുരോഗമിക്കുന്നു. അപകട മേഖല നേപ്പാൾ പ്രധാനമന്ത്രി പരിശോധിക്കുന്നു. ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതം. തിരച്ചിലനായി സ്വകാര്യമേഖലയിലെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതയായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
