സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ

  1. Home
  2. Latest

സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ

nepal


 

മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 500നോട് അടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ ഭരണകൂടം. സാഹചര്യം നേരിടാനായി രാജ്യത്തിൻ്റെ സുരക്ഷാ ഏജൻസികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭരണകൂടത്തിൻ്റെ തീരുമാനം. രാജ്യത്ത് മുമ്പുണ്ടായ ദുരന്തങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്ന് ആവശ്യത്തിൽ കൂടുതൽ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയതിനെ തുടർന്ന് ഏകോപന ബുദ്ധിമുട്ടുകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പുനരധിവാസ, പുനർനിർമാണ ഘട്ടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.

നേപ്പാളിലേക്ക് രക്ഷാപ്രവർത്തക സംഘത്തെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നാണ് ദ കാഠ്മണ്ഡു പോസ്റ്റിൻ്റെ റിപ്പോർട്ട്. എന്നാൽ നേപ്പാളിലെ സുരക്ഷാ ഏജൻസികൾ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനാണ് സർക്കാരിൻ്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.