ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ
ബേപ്പൂരിൽ ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പി വി അൻവർ. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ല, സിപിഎം ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപ്പിച്ചത്. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കും. തന്‍റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായപ്പോൾ ബേപ്പൂർ മുഹമ്മദ് റിയാസിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചത്.
