ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല

  1. Home
  2. Latest

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല

bomb threat in kerala highcourt security


 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല. പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. പൊലീസ് അന്വേഷണത്തിൽ തൃപ്തി ഉണ്ടെന്ന് അറിയിച്ച കോടതി, ഈ ഘട്ടത്തിൽ മറ്റ് അന്വേഷണങ്ങളുടെ ആവശ്യമില്ലെന്നും നിലപാട് സ്വീകരിച്ചു. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

മാസപ്പടി കേസിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി അഭിഭാഷകനായ ജോജോ ജോസ് നൽകിയ പൊതു താൽപ്പര്യ ഹ‍ർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹ‍ജിക്കാരന്‍റെ വാദം. എന്നാൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. റെയ്ഡിനെക്കുറിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചില്ലെന്നും സംഭവം ഉണ്ടായ ഉടൻ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ടിലുണ്ട്.