കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  1. Home
  2. Latest

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

bomb threat in kerala highcourt security


കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയിൽ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സി ബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സംസ്ഥാന ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ 11 എണ്ണത്തിലും കുറ്റപത്രം സമർപ്പിച്ചതായും മറ്റ് കേസുകളിൽ ഫൊറൻസിക് റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കുറ്റപത്രം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയിൽ നടപടികൾ തുടരുന്നതിനാൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കിയത്.ക്രൈം ബ്രാഞ്ചിനെ കൂടാതെ കേസ് അന്വേഷണിക്കുന്ന ഇഡിയും കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.