എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ലെന്ന് എഐവൈഎഫ്

  1. Home
  2. Latest

എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ലെന്ന് എഐവൈഎഫ്

s


കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ കടുത്ത പ്രതികരണവുമായി എഐവൈഎഫ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിൽ എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഫേസ്ബുക്കിൽ കുറിച്ചു. ധീന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണമെന്നും ജിസ്മോൻ പറഞ്ഞു.