മുരാരി ബാബുവല്ല, ആരായാലും അകത്താകണം, ഇപ്പോഴത്തെ ബോർഡ് ബാബുവിന് വഴങ്ങിയിട്ടില്ല': പി എസ് പ്രശാന്ത്
സ്വർണക്കവർച്ചക്ക് പിന്നിൽ ആരായാലും അറസ്റ്റ് ചെയ്യണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുരാരി ബാബുവിന്റെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ആഗ്രഹപ്രകാരം ഇപ്പോഴത്തെ ബോർഡ് പ്രവർത്തിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. മുരാരി ബാബു മാത്രമല്ല, ഇതിൽ പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. സ്വാഭാവികമായും അപ്പോൾ മാത്രമേ 2019 ൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പുറത്തുവരികയുള്ളൂ. പി എസ് പ്രശാന്ത് പ്രതികരിച്ചു.
