മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി

  1. Home
  2. Latest

മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി

   supreme court


മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണന ആയതിനാൽ തന്റെ വാദവും കേൾക്കണം എന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.