മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണമെന്ന് മുഹമ്മദ് റിയാസ്

  1. Home
  2. Latest

മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണമെന്ന് മുഹമ്മദ് റിയാസ്

riyas


 

സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ നിയമസഭയിൽ കനത്ത വാക്‌പോര്. ആരോഗ്യവകുപ്പിൽ കടുത്ത കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണെന്ന് ആരോപിച്ച് നോട്ടീസ് നൽകിയ പിഎ മുഹമ്മദ് റിയാസ് എംഎൽഎയ്ക്ക്, ചുട്ട മറുപടിയുമായി മന്ത്രി കെ മുരളീധരൻ രംഗതെത്തി. കഴിഞ്ഞ 10 വർഷത്തെ റീൽസ് കളിയും അവസാന 5 വർഷത്തെ വീണമീട്ടലും മാത്രമായിരുന്നു ആരോഗ്യവകുപ്പ് നേരിട്ടിരുന്ന ഏക പ്രശ്നമെന്ന് മന്ത്രി പരിഹസിച്ചു. ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.