‘ഓപ്പറേഷൻ തൂഫാൻ’: തിങ്കളാഴ്ച മാത്രം 215 കേസുകൾ, അറസ്റ്റിലായത് 233 പേർ

  1. Home
  2. Latest

‘ഓപ്പറേഷൻ തൂഫാൻ’: തിങ്കളാഴ്ച മാത്രം 215 കേസുകൾ, അറസ്റ്റിലായത് 233 പേർ

toofan

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധയിടങ്ങളിൽ നിന്നായി മയക്കുമരുന്നുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 215 കേസുകളാണ് ഇന്ന് മാത്രം രജിസ്റ്റർ ചെയ്തത്.

മയക്കുമരുന്ന് വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച പോലീസ് പ്രത്യേക പരിശോധന (Special Drive) നടത്തിയിരുന്നു. ഇതിൽ 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡികൾ എന്നിവയാണ് ഇന്ന് പിടിച്ചെടുത്തത്. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 1442 ആയി. ഒപ്പം 1559 പേർ ഇതുവരെ അറസ്റ്റിലാവുകയും ചെയ്തു. റെയ്ഡുകളിലൂടെ ഇതുവരെ ആകെ 1.13 കിലോഗ്രാം എംഡിഎംഎയും, 111.58 കിലോഗ്രാം കഞ്ചാവും, 931 കഞ്ചാവ് ബീഡികളുമാണ് പോലീസ് പിടിച്ചെടുത്തത്.

സംസ്ഥാനത്തെ മയക്കുമരുന്ന് വിൽപ്പനയെയും വിതരണക്കാരെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ടോ വാട്‌സാപ്പ് മുഖേനയോ അറിയിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.

വിവരങ്ങൾ അറിയിക്കേണ്ട നമ്പറുകൾ:

  • ഫോൺ നമ്പറുകൾ: 9497979794, 9497927797
  • വാട്‌സാപ്പ് നമ്പർ: 9995966666