ICSIL നഴ്സിംഗ് ഓഫീസർ ആവാൻ അവസരം: ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) ഡഡൽഹി നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 65 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂൺ 20 മുതൽ ജൂൺ 23 വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസശമ്പളമായി 70,942 രൂപ ലഭിക്കും.
യോഗ്യതകൾ:അംഗീകൃത സ്ഥാപനത്തിൽ നിന്ന് B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം,
കുറഞ്ഞത് 5 വർഷത്തെ നഴ്സിംഗ് ഓഫീസർ പ്രവൃത്തി പരിചയം ,
അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം,ഡൽഹി നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം (ജോയിനിംഗ് സമയത്ത്).പരമാവധി പ്രായപരിധി: 35 വയസ്
തിരഞ്ഞെടുപ്പ് പ്രക്രിയ: ആദ്യഘട്ടത്തിൽ യോഗ്യത, പ്രായം, പരിചയം എന്നിവ പരിശോധിച്ച് ഷോർട്ട്ലിസ്റ്റ് തയ്യാറാക്കും. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ അധിക മാനദണ്ഡങ്ങളും ഉപയോഗിക്കാം.രണ്ടാം ഘട്ടത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ ഡിപ്പാർട്ട്‌മെന്റ് ഇന്ററാക്ഷനിലേക്ക് വിളിക്കും. ചില സാഹചര്യങ്ങളിൽ സ്‌കിൽ ടെസ്റ്റ് അല്ലെങ്കിൽ എഴുത്തുപരീക്ഷയും ഉണ്ടായേക്കാം. ഇതിന് ശേഷമാകും അന്തിമ തിരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.
