യുഡിഎഫ് സർക്കാറിനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
യുഡിഎഫ് സർക്കാറിനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ ഇടതു പക്ഷം വലിയ പങ്കു വഹിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇന്ത്യ മുന്നണിയളയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനമാണ്. കോൺഗ്രസ് കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ നിലപാട് കാരണം ഇന്ത്യ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായി പോയ് എന്നു പറയാൻ കഴിയില്ല.
ബിജെപി ക്കു ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇന്ത്യ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാൻ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതിൽ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയനയിൽ ഉൾപ്പെടെ കോൺഗ്രസിന് സങ്കുചിത താൽപര്യമായിരുന്നു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കാണിച്ച ദുർവശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത്. രാജ്യസഭ അംഗമായിരുന്ന കെ.സി. വേണുഗോപാലാണ് ആലപ്പുഴ മത്സരിച്ചത്. ആ രാജ്യസഭ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നു.
ദില്ലിയിൽ എഎപിയാണ് ബിജെപിയെ സമർത്ഥമായി നേരിട്ടത്. എഎപി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നു കോൺഗ്രസ് ചോദിച്ചു. ഈ നിലപാട് ആപിനെ ദുർബലപ്പെടത്താൻ ബിജെപിക്ക് സഹായകമായി. കോൺഗ്രസ് കൊടുത്ത പരാതിയാണ് ബിജെപിയെ സഹായിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.
