ഓണക്കാലത്ത് വിലക്കയറ്റം വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  1. Home
  2. Latest

ഓണക്കാലത്ത് വിലക്കയറ്റം വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

pinarayi vijayan


 

ഓണക്കാലത്ത് വിലക്കയറ്റം വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിത്യേഉപയോഗസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ ഫലപ്രദമായ നടപടി സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ല.13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വിലവർധനവ് ഉണ്ടായി. സ്കൂൾ കുട്ടികൾക്കുള്ള അരിവിതരണം മുടങ്ങി. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് 5 കിലോ അരിയായിരുന്നു നൽകിയിരുന്നത്.

യുഡിഎഫ് അത് നാല് കിലോ ആക്കി കുറയ്ക്കുകയും ചെയ്തു. ഇന്നലെ സ്കൂൾ അടച്ചു അരി ഇതുവരെ നൽകിയില്ല. വായ്പ പരിധിക്ക് ഏതാണ്ട് അടുത്ത് വരെ കടമെടുത്തു കഴിഞ്ഞു. വായ്പ പരിധി കുറഞ്ഞത് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കും. മുൻപ് കടം വാങ്ങുന്നതിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷം പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകണം. ഇപ്പോൾ കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് അനത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കി. നാടകം കളിച്ചതിനാണ് വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കിയത്. വിദ്യാർത്ഥികൾ ശവസംസ്കാരം നടത്തി എന്ന വ്യാജ പ്രചരണം നടത്തി. ഇത് ഒറ്റപ്പെട്ട നടപടി അല്ല എന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.