എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
