തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം

  1. Home
  2. Latest

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം

gyanesh kumar


 

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്‌തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ അനുനയത്തിൽ എത്തിയെങ്കിലും വിടാതെ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും.

അതിന് മുന്നോടിയായി സഖ്യത്തിൽ നിന്ന് അകന്നു നിൽക്കുന്ന ആം ആദ്മി പാർട്ടിയെയും ഡിഎംകെയെയും അടക്കം ഒപ്പം നിർത്താനും നീക്കങ്ങൾ ആരംഭിച്ചു. ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തോടെ എല്ലാ തെറ്റിദ്ധാരണകൾക്കും അവസാനിച്ചെന്നാണ് ബിജെപി വാദം. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് നൽകിയ സമയപരിധി കളിഞ്ഞതോടെ ഒക്ടോബർ രണ്ട് മുതൽ സിജെപി പ്രതിഷേധം ആരംഭിക്കും.