2027ലെ ഓസ്‌കർ: ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 'ഗോന്ധൽ'

  1. Home
  2. Latest

2027ലെ ഓസ്‌കർ: ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 'ഗോന്ധൽ'

image


2027ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ' തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. സന്തോഷ് ദവഖാർ സംവിധാനം ചെയ്ത ചിത്രം 99-ാമത് അക്കാദമി പുരസ്‌കാരത്തിലെ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

33 ചിത്രങ്ങളിൽ നിന്നാണ് പി. ശേഷാദ്രി അധ്യക്ഷനായ ജൂറി 'ഗോന്ധൽ' തെരഞ്ഞെടുത്തത്. 14 ഹിന്ദി ചിത്രങ്ങളും നാല് മറാഠി ചിത്രങ്ങളും മലയാളത്തിൽ നിന്ന് ചിദംബരത്തിന്റെ 'ബാലൻ ദ ബോയ്' ഉൾപ്പെടെയുള്ള ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 'അംഖ്', 'ഇക്കിസ്' എന്നിവയായിരുന്നു അവസാന മൂന്നിൽ 'ഗോന്ധലി'നൊപ്പമുണ്ടായിരുന്ന മറ്റ് ചിത്രങ്ങൾ.

മഹാരാഷ്ട്രയുടെ പരമ്പരാഗത ആചാരമായ ഗോന്ധലിനെ ചുറ്റിപ്പറ്റിയാണ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇഷിത ദേശ്മുഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.