കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ പി ജയരാജൻ

  1. Home
  2. Latest

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ പി ജയരാജൻ

p jayarajan


 

സ്ത്രീകൾ പൊതു രം​ഗത്ത് ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയിൽ സ്ത്രീകൾക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കിൽ, പൊതു വേദിയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിർക്കണം?. പി ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്. നടപ്പാക്കാൻ കഴിയാത്തതും കാലത്തിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമായ നിയന്ത്രണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ, സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയിൽ പറയുന്ന വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. പി ജയരാജൻ കുറിപ്പിൽ ഓർമ്മിപ്പിച്ചു.