മുഖ്യമന്ത്രിക്കെതിരെ പരിഹാസ പ്രതികരണവുമായി പി രാജീവ്

  1. Home
  2. Latest

മുഖ്യമന്ത്രിക്കെതിരെ പരിഹാസ പ്രതികരണവുമായി പി രാജീവ്

  p rajeev


 

സർക്കാർ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബന്ധുവിനെ സന്ദർശിച്ചെന്ന ആരോപണത്തില്‍ പരിഹാസവുമായി മുൻ മന്ത്രി പി രാജീവ്‌. ഗ്യാലറിയിൽ ഇരുന്നു പറയുന്ന പോലെ അല്ല കളത്തിൽ ഇറങ്ങി കളിക്കൽ എന്ന് ഇപ്പോൾ മനസ്സിലായിക്കാണുമെന്നും നിക്ഷേപകരെ ടീം ആയാണ് കാണുക, എന്തിനാണ് ഒറ്റക്ക് പോയി കണ്ടത് എന്നും രാജീവ് ചോദിച്ചു. ഹൈലിക്കോപ്റ്ററിൽ ബന്ധുവിനെ കാണാൻ പോയെന്ന ആരോപണത്തില്‍, സ്വകാര്യ നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് താൻ പോയതെന്നായിരുന്നു വിഡി സതീശന്‍റെ വിശദീകരണം.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബ്രീഫിങ് നടത്താതിരുന്നതിലും പി രാജീവ് വിമർശനം ഉന്നയിച്ചു. ഉന്നത തല യോഗം നടന്നത് ഇന്നാകുമെന്നും അതാണ്‌ ബ്രീഫിങ് ഇന്നായത്, അല്ലെങ്കിൽ നേരത്തെ നടത്തിയേനെ, തീവ്ര മഴ പെയ്യും എന്ന് അലർട് ഉള്ളപ്പോൾ കൂളായി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന സിഎം, എത്ര വലിയ പ്രശ്നം ആണെങ്കിലും ഇങ്ങനെ കൂളായി നിൽക്കണം എന്ന സന്ദേശം കൊടുത്തത് ആണോ? എനിക്ക് ഇല്ലാത്ത ടെൻഷൻ ജനങ്ങൾക്ക് വേണ്ട എന്ന സന്ദേശം നൽകലാകാം വിഡി സതീശന്‍റെ ലക്ഷ്യം എന്നും രാജീവ് പ്രതികരിച്ചു.