പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൊള്ളയിൽ പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണ സമിതി
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന് നിലപാടിലാണ് ഭരണസമിതി. പൊലീസ് റിപ്പോർട്ടിനെ പൂർണമായി തള്ളിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. കൂടാതെ ദേവസ്വം മന്ത്രി കെ മുരളീധരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
